Connect with us

fisherman protest

മത്സ്യത്തൊഴിലാളികളുടെ അഞ്ച് ആവശ്യങ്ങളില്‍ ധാരണ: ലത്തീന്‍ അതിരൂപതയും മന്ത്രിമാരും തമ്മിലെ ചര്‍ച്ച പൂര്‍ത്തിയായി

ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് സമര സമിതി: മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരും

Published

|

Last Updated

തിരുവനന്തപുരം ‌ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഴിഞ്ഞം തുറമുഖ പരിസരത്ത് ചര്‍ച്ച ചെയ്യുന്ന മത്സ്യത്തൊഴിലാളുകളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. മത്സ്യത്തൊഴിലാളികള്‍  ഉന്നയിച്ച ഏഴ് കാര്യത്തില്‍ അഞ്ചെണ്ണത്തില്‍ ധാരണയായതായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. എല്ലാ കാര്യത്തിലും ഉടന്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ  പുനരധിവാസം ഉറപ്പാക്കും. മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതി നടപ്പാക്കും.  സ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങളിലെല്ലാം തീരുമാനമായെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച ലത്തീന്‍ അതിരൂപതയുടെ ഭാരവാഹി ഫാ. യൂജിന്‍ പരേരയും ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തി അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച ഏറെ പ്രതീക്ഷയുണ്ട്. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിടാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച നടത്തും. തമിഴ്‌നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി നല്‍കണമെന്ന ആവശ്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

കാലാവസ്ഥ വ്യതിയാന ദിവസങ്ങളില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനും ഹാര്‍ബര്‍ നിര്‍മാണത്തിനിടെ കുടിഒഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

ഉന്നയിച്ച ഏഴില്‍ അഞ്ച് കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും മറ്റ് കാര്യങ്ങള്‍കൂടി തീരുമാനമാകുന്നതുവരെ വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ആന്റണി രാജുവുമാണ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച മണിക്കൂറുകളോളം നീണ്ടുനിന്നു.