Kerala
അക്രമികളെ ഉരുക്ക്മുഷ്ടി ഉപയോഗിച്ച് നേരിടണം; പി എഫ് ഐ ഹര്‍ത്താലിനെതിരെ ഹൈക്കോടതി
ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം.

കൊച്ചി | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി എ് ഐ)ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്.
അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണം. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാന്‍ എല്ലാ സംവിധാനവും ഉപയോഗിക്കണം. വിശദമായ ഉത്തരവ് വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.