Connect with us

Kerala

അഗത്തി ഉസ്താദ്; സെമിനാറും പുസ്തക പ്രകാശനവും നടന്നു

അഗത്തി അബൂബക്കര്‍ സഖാഫിയുടെ സെമിനാറിനോടനുബന്ധിച്ച് നടന്ന 'അഗത്തിയം ദ മെമോറിയല്‍ കളക്ഷന്‍ എക്‌സപോ ശ്രദ്ധേയമായി

Published

|

Last Updated

സ്വലാത്ത് നഗര്‍ |  മഅദിന്‍ അക്കാദമിയിലെ പ്രധാന മുദരിസും പ്രഗത്ഭ പണ്ഡിതനുമായിരുന്ന അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി ഉസ്താദിന്റെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് സെമിനാറും ഓര്‍മ പുസ്തകത്തിന്റെ പ്രകാശനവും നടത്തി. മഅ്ദിന്‍ കുല്ലിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അധ്യക്ഷത വഹിച്ചു.

അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ സുലൈമാന്‍ സഅദി വാളാട്, ഡോ. നുഐമാന്‍, ഡോ. സക്കീര്‍ ഹുസൈന്‍, മുനവ്വിര്‍ അദനി അയിരൂര്‍, സ്വാലിഹ് അദനി കുമരംപുത്തൂര്‍ സംസാരിച്ചു. കര്‍ണാടക അലൈഡ് ആന്‍ഡ് ഹൈല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു ടി ഇഫ്തികാര്‍, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശിഹാബ് അലി അഹ്‌സനി മുണ്ടക്കോട്, ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍, നാസര്‍ അഹ്‌സനി കരേക്കാട്, ജലീല്‍ അസ്ഹരി മേല്‍മുറി, റിയാസ് സഖാഫി അറവങ്കര, സൈനുദ്ദീന്‍ ലത്വീഫി പൂക്കോട്ടൂര്‍, യാസിര്‍ അഹ്‌സനി മൂന്നിയൂര്‍, ജുനൈദ് സേട്ട് മാന്നാര്‍, ഹാരിസ് ഹാജി മാന്നാര്‍, നാസിം ഹാജി പയ്യന്നൂര്‍ സംബന്ധിച്ചു. ദുല്‍ഫുക്കാറലി സഖാഫി മേല്‍മുറി സ്വാഗതവും രിള്വാന്‍ അദനി നന്ദിയും പറഞ്ഞു.

 

ശ്രദ്ധേയമായി അഗത്തിയം എക്സ്പോ

അഗത്തി അബൂബക്കര്‍ സഖാഫിയുടെ സെമിനാറിനോടനുബന്ധിച്ച് നടന്ന ‘അഗത്തിയം ദ മെമോറിയല്‍ കളക്ഷന്‍ എക്‌സപോ ശ്രദ്ധേയമായി. കര്‍ണാടക അലൈഡ് ആന്‍ഡ് ഹൈല്‍ത്ത് കെയര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. യു ടി ഇഫ്തികാര്‍ ഉദ്ഘാടനം ചെയ്തു. അഗത്തി ഉസ്താദിന്റെ പഠനകുറിപ്പുകള്‍, അപൂര്‍വ ശേഖരങ്ങള്‍, നോട്ടുപുസ്തകങ്ങള്‍, മഖ്തൂതാതുകള്‍, പഠനാവശ്യങ്ങള്‍ക്കായി കണ്ടുപിടിച്ച ഉപകരണങ്ങള്‍ തുടങ്ങീ ജീവിതം മുഴുക്കെയും അറിവിനായി വിനിയോഗിച്ചതിന്റെ നേര്‍സാക്ഷ്യമായിരുന്നു അഗത്തിയം. മഅ്ദിന്‍ മോഡല്‍ അക്കാദമി വിദ്യാര്‍ഥികളാണ് എക്‌സ്‌പോ സംവിധാനിച്ചത്.

 

---- facebook comment plugin here -----

Latest