National
ആദിത്യ താക്കറെ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി
നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹവുമായി വിശദമായ സംഭാഷണം നടത്തിയെന്നും കെജ്രിവാള്‍.

ന്യൂഡല്‍ഹി| ശിവസേന നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ ഇന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ ഡല്‍ഹിയിലെ വീട്ടില്‍ വെച്ചാണ് കൂടികാഴ്ച നടത്തിയത്.
ആദിത്യ താക്കറെക്ക് ഇന്ന് എന്റെ വീട്ടില്‍ വരാന്‍ അവസരം ലഭിച്ചെന്നും നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹവുമായി വിശദമായ സംഭാഷണം നടത്തിയെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.
കൂടാതെ താക്കറെയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കെജ്രിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
---- facebook comment plugin here -----