Connect with us

fisherman protest

അദാനി തിരിച്ചുപോകാതെ സമരം അവസാനിപ്പിക്കില്ല: വിഴിഞ്ഞം സമര സമിതി

മുഖ്യമന്ത്രിക്കും വിമര്‍ശനം; 'പിണറായിയെ തരിപ്പണമാക്കി കണ്ണൂരിലേക്ക് അയക്കും'

Published

|

Last Updated

തിരുവനന്തപുരം |  വിജയം കാണാതെ വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കില്ലെന്ന് സമര സമിതി. അദാനി വിഴിഞ്ഞം വിടുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ഇവര്‍ പറഞ്ഞു. സമരം ചെയ്യുന്നവരെല്ലാം വിഴിഞ്ഞത്തുകാരല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ മറുപടി യാഥാര്‍ഥ്യം തിരിച്ചറിയാതെയാണ്. സര്‍ക്കാര്‍ കള്ളം പറയുകയാണ്. നികൃഷ്ട ജീവികളുടെ തലവന്റെ കീഴിലാണ് മന്ത്രിസഭ. ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്‍മാരുടെ അടുത്ത് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണ്. പിണറായിയെ തരിപ്പണമാക്കി കണ്ണൂരിലേക്ക് അയക്കുമെന്നും സരമ സമിതി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന മുഖ്യമന്ത്രിയുട നിയമസഭയിലെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു ഇവര്‍. കേരളത്തിലെ പ്രളയ സമയത്ത് സൈന്യമെന്ന വിശേഷണം കിട്ടിയവരാണ് തങ്ങളെന്നും സൈന്യത്തെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എന്ത് ഭരണകൂടമാണെന്നും ഇവര്‍ ചോദിച്ചു.

അതിനിടെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം എട്ടാം ദിനവും തുടരുകയാണ്. തുറമുഖത്തേക്ക് പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ പ്രവേശിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സുപ്രധാന പ്രവേശന കവാടത്തിലെ ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് പ്രതിഷേധക്കാര്‍ കടക്കുന്നത്. വലിയതുറയില്‍ നിന്നുള്ള യുവാക്കളാണ് സമരത്തിന് മുന്നില്‍. ബീമാപള്ളി ഭാഗത്ത് നിന്നുള്ളവരും സമരത്തിനെത്തുമെന്ന് സമര സമിതി അറിയിച്ചു.

 

Latest