Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും

വിധി പ്രസ്താവിക്കുന്ന തീയതി ഇന്ന് തീരുമാനിച്ചേക്കും

Published

|

Last Updated

കൊച്ചി| 2017ല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പ്രസ്താവിക്കുന്ന തീയതിയും ഇന്നു തീരുമാനിച്ചേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അന്തിമ വാദം പൂര്‍ത്തിയായ കേസില്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളിലെ സംശയ നിവാരണം അവസാനഘട്ടത്തിലാണ്.

പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. ഈ മാസം തന്നെ കേസില്‍ കോടതി വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 20ന്  കോടതി കേസ് പരിഗണിച്ചിരുന്നു. അന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും  പോലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കേസ് അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.

 

Latest