Connect with us

Kerala

കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് 25ലക്ഷവും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍

ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുള്‍ റഹിം

Published

|

Last Updated

കൊച്ചി  | വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. കല്‍വാത്തി സ്വദേശി അബ്ദുള്‍ റഹീമാണ് പിടിയിലായത്. മാര്‍ച്ച് 26ന് ഫോര്‍ട്ട് കൊച്ചി ചിരട്ടപ്പാലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കാമറയും മോഷണം പോയി.

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറിയായിരുന്നു മോഷണം. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഫുഡ് കോര്‍ട്ട് നടത്തുകയാണ് അറസ്റ്റിലായ അബ്ദുള്‍ റഹിം. കേസിലെ മറ്റൊരു പ്രതി ചക്കിട്ടപ്പറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.