Uae
ഉദ്ഘാടനത്തിന് ഒരുങ്ങി അബൂദബി ടെർമിനൽ എ
ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർ അറേബ്യ അബൂദബി തുടങ്ങിയ വിമാനങ്ങളാണ് തുടക്കത്തിൽ ടെർമിനൽ എയിൽ നിന്നും സർവീസ് നടത്തുക.

അബൂദബി | ഉദ്ഘാടനത്തിന് ഒരുങ്ങി അബൂദബി അന്താരാഷ്ട്ര വീമാനത്താവളത്തിലെ പുതിയ ടെർമിനൽ എ. മേഖലയിൽ ഏറ്റവും വലിയ ടെർമിനൽ എന്ന് അറിയപ്പെടുന്ന അബൂദബി മിഡ്ഫീൽഡ് ടെർമിനൽ ദേശീയ ദിനമായ ഡിസംബർ രണ്ടിന് രാജ്യത്തിന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരഷ്ട്ര ടെർമിനലിൽ യു എ ഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തു. 7,42,000 ചതുരശ്ര മീറ്റർ നിർമാണ സ്ഥലം വരുന്ന ഇത് ലോകത്തെ വലിയ ടെർമിനലുകളിൽ ഒന്നാണ്. പാരമ്പര്യവും ആധുനികതയും ചേരുന്നതാണ് വാസ്തുവിദ്യ.
“മരുഭൂമിയിലെ മുത്ത്” എന്ന ആശയത്തെ അടിസ്ഥാനമാക്കി, അലയടിക്കുന്ന മണൽക്കൂനകൾ പോലെയുള്ള രീതിയിലാണ് കെട്ടിട ആകൃതി. ഒരു പുറംതോടിനോട് സാമ്യമുള്ള ഒഴുകുന്ന വളഞ്ഞ മേൽക്കൂര, പ്രകൃതിദത്തമായ വെളിച്ചവും പച്ചനിറത്തിലുള്ള ഇടങ്ങളും വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നു. ചെക്ക്-ഇൻ, ബാഗേജ്, സെക്യൂരിറ്റി സ്ക്രീനിംഗ്, ബോർഡിംഗ് ഗേറ്റുകൾ, ഇമിഗ്രേഷൻ, കസ്റ്റംസ് എന്നിവ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ 6,000 സന്നദ്ധപ്രവർത്തകരെ വെച്ച് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചിരുന്നു.