Kerala
നെടുമ്പാശ്ശേരിയില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണം പിടികൂടി
നാല് ഗുളികകളുടെ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്.

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശികളില്‍ നിന്ന് 1968 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
നാല് ഗുളികകളുടെ രൂപത്തില്‍ മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. റവന്യൂ ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
---- facebook comment plugin here -----