National
15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയില്‍ നിന്നും ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്

ന്യൂഡല്‍ഹി | തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബി ജെ പിയില്‍ നിന്നും പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി. 135 സീറ്റുകള്‍ നേടിയാണ് എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരത്തിലേക്ക് നടന്നു കയറുന്നത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ദയനീയ പരാജയം നുകര്‍ന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല.
250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.15 വര്‍ഷമായി തുടര്‍ച്ചയായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. 2017-ല്‍ നടന്ന അവസാന തിരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ എ എ പി ക്ക് 48 വാര്‍ഡിലും കോണ്‍ഗ്രസിന് 27 വാര്‍ഡിലുമായിരുന്നു ജയിക്കാനായിരുന്നത്. എഎപി 91 സീറ്റുകളോളം അധികം നേടിയപ്പോള്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. 250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി