Connect with us

Kerala

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു

Published

|

Last Updated

ഇടുക്കി |  കട്ടപ്പനയില്‍ ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഭാര്യവീട്ടിലെത്തിലെത്തിയ യുവാവിനെ അയല്‍വാസിയായ മധ്യവയസ്‌കന്‍ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. പ്രതി സുവര്‍ണഗിരി വെണ്‍മാന്തറ ബാബുവിനെ (58) പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവര്‍ണഗിരി ഭജനമഠത്തിന് അടുത്തായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യ ലബിയയെ കാണാനായാണ് സുബിന്‍ എത്തിയത്. ഇതിനിടെ അയല്‍വാസിയായ ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു.ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സംഭവം അറിഞ്ഞെത്തിയ പോലീസിനെയും പ്രതി ആക്രമിച്ചു. കീഴ്പ്പെടുത്താന്‍ ശ്രമിക്കവെ എസ്ഐ ഉദയകുമാറിന്റെ കൈക്ക് പരുക്കേറ്റു.

 

---- facebook comment plugin here -----

Latest