Connect with us

Kerala

മോക് ഡ്രില്ലിനിടെ അപകടത്തില്‍പ്പെട്ട യുവാവിന്റെ മരണം സ്ഥിരീകരിച്ചു

പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കോമളം പാലത്തിന് സമീപം നടന്ന പ്രളയ പ്രതികരണ മോക്ക് ഡ്രില്ലിലിനിടെ അപകടത്തിൽപെട്ട യുാവാവിന്റെ മരണം സ്ഥിരീകരിച്ചു. കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബിനു അപകടത്തിൽപെട്ടത്. തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകനായ ബിനുവിന് വെള്ളത്തില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. ചളിയിൽ താഴ്ന്ന ബിനുവിനെ അരണ മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.

സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങള്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടര്‍ അടിയന്തിര സഹായം നല്കുകയും ചെയ്തു. ഉടന്‍ തന്നെ തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മോക്ഡ്രില്ലില്‍, അപകടത്തില്‍പെടുന്നവരായി നില്‍ക്കാന്‍ പ്രദേശവാസികളില്‍നിന്ന് നാലുപേരെ റവന്യൂ വകുപ്പ് കണ്ടെത്തി നല്‍കിയിരുന്നു. ഈ നാലുപേരില്‍ ഒരാളായിരുന്നു മരിച്ച ബിനു.

ബിനു മരിച്ചതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ സിറാജ് ലൈവ് ഉൾപ്പെടെ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ ബിനുവിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും നേരിയ പൾസ് ഉണ്ടെന്നും ജില്ലാ കലക്ടർ ഉൾപ്പെടെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വാർത്ത പിൻവലിക്കുകയും ചെയ്തു. പിന്നീട് രാത്രി എട്ട് മണിയോടെയാണ് ബിനുവിന്റെ മരണം അധികൃതർ സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest