Connect with us

Kerala

താമരശ്ശേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

രാത്രി ഒമ്പതോടെ ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപത്തായിരുന്നു അപകടം.

Published

|

Last Updated

താമരശ്ശേരി | ഈങ്ങാപ്പുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മലപുറം പറങ്കിമാത്തോട്ടത്തില്‍ താമസിക്കുന്ന ചേളന്നൂര്‍ തിരുളോറ സ്വദേശി സിദ്ദീഖിന്റെ മകന്‍ അല്‍ത്താഫ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മലപുറം അമ്പലപ്പടി സ്വദേശി ജാസിറിന് പരുക്കേറ്റു.

രാത്രി ഒമ്പതോടെ ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപത്തായിരുന്നു അപകടം. പാരിഷ് ഹാള്‍ റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിച്ച സ്‌കൂട്ടറും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍ത്താഫിനെ രക്ഷിക്കാനായില്ല. ജാസിറിന്റെ പരുക്ക് ഗുരുതരമല്ല. അല്‍ത്താഫിന്റെ മയ്യിത്ത് മോര്‍ച്ചറിയിലേക്കു മാറ്റി.

Latest