Kannur
രണ്ട് വയസ്സുകാരി മുങ്ങി മരിച്ചു
വീട് നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് മരണം

കൂത്തുപറമ്പ് | ചെറുവാഞ്ചേരിയിൽ രണ്ട് വയസ്സുകാരി മുങ്ങി മരിച്ചു. മുണ്ടയോട് കോളനിയിലെ ചെന്നപൊയിൽ മനോഹൻ്റെ മകൾ അവനികയാണ് മരിച്ചത്.
വീട് നിർമാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. കുട്ടിയുടെ മാതാവ് സിന്ധുവിൻ്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻതന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----