Kerala
കോഴിക്കോട് വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
കുഞ്ഞിപ്പര മുക്കില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം

കോഴിക്കോട | നാദാപുരം- തലശ്ശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂരിന്റെ മകൻ സി കെ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.
കുഞ്ഞിപ്പര മുക്കില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന പിതൃസഹോദര പുത്രന് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----