Kerala
അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
ചോറോട് പുഞ്ചിരിമില്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് അപകടം

കോഴിക്കോട് | അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ വാഹനാപകടത്തില്‍ മരിച്ചു. വടകരയിലാണ് അപകടം. ചെമ്മരത്തൂര്‍ സ്വദേശിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനുമായ സൂരജ് ആണ് മരിച്ചത്. സൂരജ് സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിച്ചാണ് അപകടം.
ചോറോട് പുഞ്ചിരിമില്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഛത്തിസ്ഗഡില്‍ സേവനം ചെയ്യുന്ന സൂരജ് അവധി ലഭിച്ച് നാട്ടിലെത്തിയതായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----