Connect with us

Kerala

ആറന്മുള വള്ളംകളിക്കായി സത്രക്കടവില്‍ സ്ഥിരം പവലിയന്‍ നിര്‍മിക്കും: മന്ത്രി

ഉതൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട | ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ആറന്മുള വള്ളംകളി ഭക്തിയുടെയും വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉതൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര സത്രക്കടവില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നാടിന്റെ സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി സത്രക്കടവില്‍ സ്ഥിരം പവലിയന്‍ നിര്‍മിക്കും. അടുത്ത വര്‍ഷത്തെ ജലമേളയ്ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കും. പാമ്പയാറിന്റെ മനോഹാരിത സംരക്ഷിച്ചായിരിക്കും നിര്‍മാണമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പള്ളിയോടം സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, മുന്‍ എം എല്‍ എമാരായ രാജു എബ്രഹാം, മാലേത്ത് സരളാ ദേവി, എ പത്മകുമാര്‍, കെ സി രാജഗോപാലന്‍, വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വി ഹരികുമാര്‍, കേരള മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ രഞ്ജുനാഥ്, വാഴൂര്‍ തീര്‍ഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍, സിനിമാതാരം ജയസൂര്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ ഇന്ദിരാദേവി, ബി എസ് അനീഷ് മോന്‍, സി കെ അനു, സൂസന്‍ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്‍, ആര്‍ അജയകുമാര്‍, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവന്‍ പങ്കെടുത്തു.

 

Latest