Connect with us

Uae

തൃശൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു

പാചക്കാരനായി എട്ടുവര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു

Published

|

Last Updated

തൃശൂര്‍   | പാവറട്ടി സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി മരതയൂര്‍ കാളാനി പുഴങ്ങരയിട്ടല്ലത്ത് പരേതനാരായ അബ്്ദുര്‍ റഹ്‌മാന്റെയും കുഞ്ഞിമോളുടെയും മകന്‍ ഏനുദ്ധീന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് അബൂദബി ഷഖ്ബൂത്ത് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അല്‍ ഫലയില്‍ അറബ് വീട്ടില്‍ പാചക്കാരനായി എട്ടുവര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. 23ന് ഞായറാഴ്ച്ച രാവിലെ കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ച് ഉച്ചയോടെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സബീന (ഷീബ)യാണ് ഭാര്യ. മക്കള്‍: നര്‍സല്‍, നിദ, അബ്്ദുര്‍ റഹ്‌മാന്‍.

 

---- facebook comment plugin here -----

Latest