Saudi Arabia
മലപ്പുറം ഊരകം സ്വദേശി മക്കയിൽ നിര്യാതനായി
കെഎംസിസിയുടെ സജീവ പ്രവർത്തകനാണ്.

ജിദ്ദ|മലപ്പുറം ജില്ലയിലെ ഊരകം വെങ്കുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ നിര്യാതനായി. നെല്ലിപ്പറമ്പ് പരേതനായ കണ്ണന്തൊടി ഈസ ഹാജിയുടെ മകൻ അബ്ദുൽ മുനീർ (46) ആണ് മരിച്ചത്. മയ്യത്ത് മക്കയിൽ കബറടക്കും.
മുനീറിന്റെ കുടുംബം സന്ദർശന വിസയിൽ മക്കയിൽ ആണുള്ളത്. കെഎംസിസിയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ജംഷീറ വേങ്ങര
---- facebook comment plugin here -----