Kerala
നിരണം പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം പാസായി
വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ പുന്നൂസ് ജയിലില്‍ ആയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ഭരണ സ്തംഭനം നേരിട്ടിരുന്നു

പത്തനംതിട്ട | തട്ടിപ്പ് കേസില്‍ പെട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ് കെ പി പുന്നൂസിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിലെ ഒരംഗവും സ്വതന്ത്രനും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. യുഡിഎഫിലെ മറ്റു അംഗങ്ങള്‍ വിട്ടുനിന്നു.
വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ പുന്നൂസ് ജയിലില്‍ ആയതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ ഭരണ സ്തംഭനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
---- facebook comment plugin here -----