Kerala
ബധിരനും മൂകനുമാണെന്ന് അഭിനയിച്ച് ഒരു ലക്ഷത്തിലധികം പണം തട്ടിയയാൾ അറസ്റ്റിൽ
തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് പിടിയിലായത്.

കോട്ടയം | നഗരത്തിൽ ചിട്ടിക്കമ്പനിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ബധിരനും മൂകനുമെന്ന വ്യാജേന എത്തിയാണ് പണം തട്ടിയത്. തമിഴ്നാട് ശങ്കരമംഗലം സ്വദേശി പളനി മുരുകൻ ആണ് പിടിയിലായത്.
കഴിഞ്ഞയാഴ്ച 1.36 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനിയിൽ നിന്ന് പളനി മോഷ്ടിച്ചത്. ഇയാൾ ബധിരനോ മൂകനോ അല്ലെന്നും തട്ടിപ്പിനായി ബധിരനായി അഭിനയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----