Kerala
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു
അടൂര്‍ പന്നിവിഴ ചൈത്രം വീട്ടില്‍ ശ്രീനിവാസന്‍ ആചാരി (70) ആണ് മരിച്ചത്.

അടൂര്‍ | കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. അടൂര്‍ പന്നിവിഴ ചൈത്രം വീട്ടില്‍ ശ്രീനിവാസന്‍ ആചാരി (70) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തിന് കോട്ടയത്തു നിന്നും അടൂരിലേക്ക് ബസില്‍ യാത്ര ചെയ്തുവന്ന ഇദ്ദേഹം അടൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിനുള്ളില്‍ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്.
സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന പിങ്ക് പോലീസും ട്രാഫിക് പോലീസും ചേര്‍ന്ന് ഇദ്ദേഹത്തെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്നിവിഴയില്‍ അക്ഷയ സെന്റര്‍ നടത്തുകയായിരുന്നു ശ്രീനിവാസന്‍ ആചാരി. ഭാര്യ: ലീലാമണി. മകന്‍: ശ്രീലാല്‍.
---- facebook comment plugin here -----