Connect with us

Kerala

പോത്തുകല്ല് മേലേ ചെമ്പൻകൊല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു

പശുവിനെ തീറ്റുന്നതിനിടയിലാണ് ഇയാളെ പിടിയാന ആക്രമിച്ചത്.

Published

|

Last Updated

നിലമ്പൂർ | പോത്തുകല്ല് മേലേ ചെമ്പൻകൊല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ചെമ്പങ്കൊല്ലി പാലക്കാട്ട് തോട്ടത്തിൽ ജോസ് (63) ആണ് മരിച്ചത്. കരിയംമുരിയം വനമേഖലയിൽ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

പശുവിനെ തീറ്റുന്നതിനിടയിലാണ് ഇയാളെ പിടിയാന ആക്രമിച്ചത്. കൂടെ കുട്ടിയാനയും ഉണ്ടായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഉപ്പട സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാലിനും വാരിയെല്ലിനും ഗുരുത പരിക്ക്പറ്റിയാണ് മരണം സംഭവിച്ചത്.

Latest