Kerala
ഒറ്റപ്പാലം അമ്പലവട്ടത്ത് വീടിന് തീപിടിച്ചു
ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല.
പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. ഷൊര്‍ണൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തീ പടര്‍ന്ന സമയത്ത് ലക്ഷ്മണ മുതലി, ഭാര്യ ശിവ ഭാഗ്യവതി, ചെറുമകന്‍ വിനോദ് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഒറ്റപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----


