Kerala
ദേശീയപാത നിര്‍മാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയില്‍പ്പെട് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാള്‍ മണ്ണുമാന്തിയന്ത്രത്തിന് അടിയില്‍പ്പെടുകയായിരുന്നു.
കൊല്ലം| കൊല്ലം കുരീപ്പുഴയില്‍ ദേശിയപാതാ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നതിനിടെ ഇയാള്‍ മണ്ണുമാന്തിയന്ത്രത്തിന് അടിയില്‍പ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെ ത്തിയത്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട ജോലിക്കെത്തിയ തൊഴിലാളിയാണ് ജിബ്രേല്‍. യാതൊരു സുരക്ഷയുമില്ലാതെയാണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
---- facebook comment plugin here -----



