Connect with us

Kerala

പട്ടാപ്പകല്‍ തൊഴിലാളിയെ കുത്തികൊന്നു

സെബാസ്റ്റ്യന്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു

Published

|

Last Updated

മല്ലപ്പള്ളി |  കുന്നന്താനത്ത് പട്ടാപകല്‍ തൊഴിലാളിയെ കുത്തികൊന്നു. കവിയൂര്‍ ഐക്കുഴി ചേറ്റേടത്ത് ചക്കുങ്കല്‍ വീട്ടില്‍ സി വി സജീന്ദ്രന്‍ (സാജു, 48) ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ മാന്താനം അടവിച്ചിറ മലങ്കാവില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ മാത്യു (കുമ്പക്കാട് പാപ്പച്ചന്‍, 63) നെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ കീഴ്വായ്പൂര്‍് പോലീസ് അറസ്റ്റു ചെയ്തു. പുളിന്താനം വെളളാം പൊയ്കയില്‍ അനീഷ് മോനും പൊലീസ് പിടിയിലായി.

ശനിയാഴ്ച വൈകുനേരം നാലരയോടെ കുന്നന്താനം ടൗണിലാണ് സംഭവം. തടികച്ചവടക്കാരനായ സെബാസ്റ്റ്യനും, തൊഴിലാളിയായ സജീന്ദ്രനും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ടൗണില്‍ വെച്ച് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി തുടര്‍ന്ന് സെബാസ്റ്റ്യന്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന കത്തിയുമായി വന്ന് സജീന്ദ്രനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുഷയാണ് സജീന്ദ്രന്റെ ഭാര്യ. മക്കള്‍: ഭാഗ്യലക്ഷ്മി, യദുകൃഷ്ണന്‍, ഹരികൃഷ്ണന്‍.

 

---- facebook comment plugin here -----

Latest