Connect with us

Ongoing News

സ്ത്രീ മഹിമ പറയുന്ന നാൽപത് നബി വചന സമാഹാരം ഗൾഫിൽ പ്രകാശിതമായി

ഹദീസുകളുടെ കൃത്യമായ വിവരവും ആവശ്യമായ വിശദീകരണങ്ങളും ചേർത്തിട്ടുണ്ട്

Published

|

Last Updated

അബുദാബി |  മാനവ സമൂഹത്തിൽ സ്ത്രീകളുടെ മഹിമ കൃത്യമായി പഠിപ്പിച്ച പ്രവാചകരുടെ നാൽപത് ഹദീസുകളടങ്ങുന്ന അർബഈന ലിൽ ഖാനിതാത് എന്ന അറബി ഗ്രന്ഥത്തിൻ്റെ ഗൾഫ് തല പ്രകാശനം അബുദാബിയിൽ നടന്നു. ഐ സി എഫ്  സീറത്തുനബി പ്രഭാഷണ വേദിയിൽ വിപിഎം കുട്ടി അട്ടീരി തങ്ങൾ  മർക്കസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്രക്ക് നൽകി പ്രകാശനം ചെയ്തു .
സ്ത്രീയുടെ സാമൂഹികമായ സ്ഥാനവും, കുടുംബത്തിലെ സൗന്ദര്യവും ,  ആദരിക്കുന്നതിൻ്റെ വിശാലമായ കാഴ്ചപ്പാടുകളും, മാതൃക വനിതകളെയും വിശദീകരിക്കുന്ന നാൽപത് തലക്കെട്ടുകളിലാണ് ഗ്രന്ഥം ക്രമീകരിച്ചത്. മർകസ് നോളജ് സിറ്റിയിലെ ദാറു മലൈബാർ ആണ് പ്രസാധകർ. ഹദീസ് പഠിതാക്കൾക്ക്  മന:പാഠമാക്കാൻ എളുപ്പമുള്ള ശൈലിയിൽ ഹൃസ്വമായ ഹദീസുകളാണെന്നത് ശ്രദ്ധേയമാണ്. ഹദീസ് പഠിതാക്കളായ സ്ത്രീകൾക്കും പ്രഭാഷകർക്കും കൂടുതൽ ഉപകരിക്കുന്ന രൂപത്തിൽ ഹദീസുകളുടെ കൃത്യമായ വിവരവും ആവശ്യമായ വിശദീകരണങ്ങളും ചേർത്തിട്ടുണ്ട്.
മർകസ് നോളജ് സിറ്റി വിറാസിലെ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇബ്രാഹീം സഖാഫി താത്തൂരാണ്  ഗ്രന്ഥം ക്രോഡീകരിച്ചത്.

Latest