Connect with us

Kerala

നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി

കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്.

Published

|

Last Updated

മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണം നടക്കവെ ഗര്‍ഡര്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേര്‍ ഒഴികെ മറ്റുള്ളവര്‍ നീന്തി കരക്കെത്തി. കാണാതായ തൊഴിലാളികള്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മന്ത്രി സജി ചെറിയാന്‍ അപകട സ്ഥലത്തെത്തി.

ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ധാരാളം നിര്‍മാണ തൊഴിലാളികള്‍ അവിടെ ഉണ്ടായിരുന്നു.

Latest