Kerala
മീനച്ചില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.
കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

പാല | പാലായില്‍ മീനച്ചില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കുംപുഴക്ക് സമീപം തൈങ്ങന്നൂര്‍ കടവിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സംഭവമുണ്ടായത്.കൂരാലി സ്വദേശി കണ്ടെത്തിന്‍ കരയില്‍ ജി സാബു, കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു എന്നിവരാണ് മരിച്ചത്.പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.
കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇവര്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരന്‍ ബഹളം വച്ച് ആളെ കൂട്ടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലില്‍ ഇരുവരെയും കണ്ടെത്തി കരയ്‌ക്കെത്തിച്ചു. എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.