hubballi eid gah
ഹുബ്ബള്ളി ഈദ്ഗാഹിലും ഗണേശോത്സവം; കര്‍ണാടക ഹൈക്കോടതിയില്‍ ഇന്ന് രാത്രി വാദംകേള്‍ക്കല്‍
രാത്രി പത്ത് മണിക്കാണ് ഹൈക്കോടതി വാദംകേള്‍ക്കുക.
ബെംഗളൂരു | കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹില്‍ ഗണേശ ചതുര്‍ഥി ഉത്സവം നടത്തുന്നതിനുള്ള അനുമതി സംബന്ധിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് രാത്രി വാദംകേള്‍ക്കും. രാത്രി പത്ത് മണിക്കാണ് ഹൈക്കോടതി വാദംകേള്‍ക്കുക. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ചേംബറിലാണ് വാദംകേള്‍ക്കല്‍.
ബെംഗളൂരു ചാംരാജ്പേട്ട് ഈദ്ഗാഹില്‍ ഗണേശോത്സവം നടത്തുന്നതിനുള്ള അനുമതി ഇന്ന് സുപ്രീം കോടതി നിഷേധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് 400 കി മീ അകലെയാണ് ഹുബ്ബള്ളി.







