Connect with us

Oddnews

അടുക്കള പുതുക്കിപ്പണിയുന്നതിനിടെ ബ്രിട്ടണിലെ വീട്ടില്‍ 400 വര്‍ഷം പഴക്കമുള്ള പെയിന്റിംഗുകള്‍ കണ്ടെത്തി

1635-ല്‍ ഫ്രാന്‍സിസ് ക്വാര്‍ലെസ് എന്ന കവിയുടെ എംബ്ലംസ് എന്ന പുസ്തകത്തിലെ രംഗങ്ങളാണ് ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വീട്ടുടമയായ മിസ്റ്റര്‍ ബഡ്വര്‍ത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍ | അടുക്കള പുതുക്കിപ്പണിയുന്നതിനിടയില്‍ വടക്കന്‍ ഇംഗ്ലണ്ടിലെ തന്റെ ഫ്ളാറ്റില്‍ നിന്ന് ‘ദേശീയ പ്രാധാന്യമുള്ള’ 400 വര്‍ഷം പഴക്കമുള്ള ചുവര്‍ചിത്രങ്ങള്‍ കണ്ടെത്തി ബ്രിട്ടീഷ് പൗരന്‍.
1635-ല്‍ ഫ്രാന്‍സിസ് ക്വാര്‍ലെസ് എന്ന കവിയുടെ എംബ്ലംസ് എന്ന പുസ്തകത്തിലെ രംഗങ്ങളാണ് ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വീട്ടുടമയായ മിസ്റ്റര്‍ ബഡ്വര്‍ത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു വെള്ള വാഹനത്തില്‍ ‘സ്വര്‍ഗരാജ്യത്തിലേക്ക് കയറുന്നത് പോലെ തോന്നിപ്പിക്കുന്ന’ ഒരു മനുഷ്യനെയും ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

ചരിത്ര പ്രധാനമായ കണ്ടെത്തലാണ് ഇതെന്ന് ഹിസ്റ്റോറിക് ഇംഗ്ലണ്ടിന്റെ നോര്‍ത്ത് റീജ്യണിലെ സീനിയര്‍ ആര്‍ക്കിടെക്ചറല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സൈമണ്‍ ടെയ്‌ലര്‍ പറഞ്ഞു.

ചിത്രങ്ങള്‍ കണ്ടെത്തിയതില്‍ താന്‍ വളരെ ആവേശഭരിതനാണെന്നും ഭാവി തലമുറകള്‍ക്കായി അവ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വീട്ടുടമ പറഞ്ഞു.