Connect with us

Ongoing News

'തിരുവസന്തം 1500'കേരള മുസ്ലിം ജമാഅത്ത് ഓണ്‍ലൈന്‍ മെഗാ ക്വിസ് സമ്മാന ദാനം നാളെ

താജുല്‍ ഉലമ ടവറില്‍ ചേരുന്ന സംസ്ഥാന കര്‍ഷക സംഗമത്തില്‍ വെച്ചാണ് സമ്മാന ദാനം നടക്കുക

Published

|

Last Updated

കോഴിക്കോട്  | ‘തിരുവസന്തം 1500’ മീലാദ് കാമ്പയിന്റെ ഭാഗമായി പുണ്യ റബീഇല്‍ അറിവിന്റെ ആഘോഷമൊരുക്കി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ഈ മാസം നാലിന് നടത്തിയ ഓണ്‍ലൈന്‍ മെഗാ ക്വിസില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാന ദാനം നാളെ മലപ്പുറം എടരിക്കോട് നല്‍കും.

താജുല്‍ ഉലമ ടവറില്‍ ചേരുന്ന സംസ്ഥാന കര്‍ഷക സംഗമത്തില്‍ വെച്ചാണ് സമ്മാന ദാനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തത്സമയ പരിപാടിയില്‍ നേരത്തെ നല്‍കിയ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത കുടുംബിനികളും കുട്ടികളും ബഹുജനങ്ങളുമുള്‍പ്പെടെ നിരവധി പേര്‍ ക്വിസ് പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം മുബഷിറ ഇ വി ക്കാണ് ഒന്നാം സ്ഥാനം.

രണ്ടാം സ്ഥാനം മലപ്പുറം പറമ്പില്‍ പീടിക സൂപ്പര്‍ ബസാറിലെ മുഹമ്മദ് അജ്മല്‍, കണ്ണൂര്‍ തളിപ്പറമ്പിലെ അബ്ഷര്‍ ഹസൈനാര്‍ എന്നീ രണ്ടു പേര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം കോഴിക്കോട് കൊടുവള്ളിയിലെ അബ്ദുല്‍ മുബഷിര്‍ ഖാദിരി, മലപ്പുറം ഓമച്ചപ്പുഴയിലെ ഫാത്വിമ ജുമാന, കോഴിക്കോട് പൂനൂര്‍ പി ഫാത്വിമ ഹിബ, മലപ്പുറം ഇന്ത്യനൂര്‍ എം ഉസ്മാന്‍ മുസ്ലിയാര്‍ എന്നീ നാലു പേര്‍ക്കാണ് .

 

Latest