Kerala
എട്ടുമുക്കാലട്ടിയെന്നത് നാടന്‍ പ്രയോഗം; ബോഡി ഷെയ്മിംഗ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
ആരോഗ്യമില്ലാത്തയാളെയാണ് താന്‍ ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആളല്ലേ എന്നും മുഖ്യമന്ത്രി

ന്യൂഡല്‍ഹി | നിയമസഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ടുമുക്കാലട്ടിയെന്നത് നാടന്‍ പ്രയോഗമാണെന്നും പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യമില്ലാത്തയാളെയാണ് താന്‍ ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആളല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു
ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ നിരവധി തവണ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. സര്‍ക്കാറിനെതിരെ ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിഷേധം കൈവിട്ടതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിന് പിറകെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.