Connect with us

Kerala

'അങ്ങനെ നമ്മള്‍ ഇതും നേടി'; വിഴിഞ്ഞം എൽഡിഎഫിന്‍റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും: മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ‘അങ്ങനെ നമ്മള്‍ ഇതും നേടി’.വിഴിഞ്ഞം പോര്‍ട്ട് കരളത്തിന്റെ ദീര്‍ഘകാല സ്വപ്‌നമാണ്.സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷത്തിലാണ് നാമെല്ലാവരും, എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമെന്നും വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ മുഖ്യമന്ത്രി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ്    മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.

വിഴിഞ്ഞം നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ടായി മാറുകയാണ്.അതുകൊണ്ടു തന്നെ ലോകത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പോര്‍ട്ടുകളില്‍ ഒന്നായി ഇന്ത്യയുടെ ഈ പോര്‍ട്ട് മാറുകയാണ്. പോര്‍ട്ടിന്റെ നിര്‍മാണം ഈ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും മുഖ്യമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി.നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അദാനി ഗ്രൂപ്പ് നല്ല രീതിയിലുള്ള സഹകരമാണ് നല്‍കിയത്.ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല.മൂന്നാം മില്ലിനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാ കവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശിക മാരിടൈം വ്യാപാരലോജിസ്റ്റിക് ഭൂപട ശൃംഖലയില്‍ കണ്ണിച്ചേര്‍ക്കുന്ന മഹാ സംരഭമാണ്.വിഴിഞ്ഞത്തെ നവീകരിച്ച് വികസിപ്പിച്ച് സാര്‍വ്വദേശിയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മാണം നടക്കുന്നത്.ചിലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്.8,686 കോടിയില്‍ 5,370.86 കോടിയും സംസ്ഥാനമാണ് വഹിക്കുന്നത്. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം നൽകുന്നു.818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നു. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.