Connect with us

Kerala

32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ; വിപുലമായ ഒരുക്കങ്ങളുമായി പാലക്കാട്

വിവിധ വിഭാഗങ്ങളിലായി 190ലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക

Published

|

Last Updated

പാലക്കാട് |  കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ 32ാമത് കേരള സാഹിത്യോത്സവ് ആഗസ്റ്റ് 4 മുതല്‍ 10 വരെ പാലക്കാട് വെച്ച് നടക്കും. കലാ- സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ സാംസ്‌കരിക പരിപാടികള്‍, അക്കാദമിക് ചര്‍ച്ചകള്‍, ശില്‍പശാലകള്‍ തുടങ്ങിയവയാണ് സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 190ലധികം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കല, സര്‍ഗാത്മകത എന്നിവ കേന്ദ്രീകരിച്ചാണ് മത്സര ഇനങ്ങള്‍. ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച നിരവധി പ്രതിഭകളാണ് സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കുക.

പ്രമുഖ കന്നഡ സാഹിത്യകാരന്‍ വിവേക് ശന്‍ഭാഗ് കേരള സാഹിത്യോത്സവ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ പണ്ഡിതരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സെഷനുകളില്‍ പങ്കെടുക്കും.
നീലഗിരി ഉള്‍പ്പെടെ എസ് എസ് എഫ് കേരളയുടെ 18 സംഘടനാ ജില്ലകളില്‍ നിന്നുള്ള പ്രതിഭകളെയും നേതാക്കളെയും വരവേല്‍ക്കാന്‍, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പാലക്കാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

സാഹിത്യോത്സവ് സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഖ്യാപന സംഗമത്തില്‍
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുഷാവറ അംഗം എം പി അബ്ദുല്‍ റഹ്മാന്‍ ഫൈസി മാരായമംഗലം മുപ്പത്തി രണ്ടാം സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണവും,എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അബൂബക്കര്‍ സന്ദേശ പ്രഭാഷണവും നടത്തി.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം ജഅഫര്‍ അലി,കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ശൗക്കത്ത് ഹാജി കാരാകുര്‍ശി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് റഷീദ് അശ്‌റഫി ഒറ്റപ്പാലം, ജനറല്‍ സെക്രട്ടറി സൈദലവി പൂതക്കാട്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടിപിഎം കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ശുഐബ് മുസ്ലിയാര്‍ പാലക്കാട്, എസ് എം എ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ഫൈസി വാക്കട, ജനറല്‍ സെക്രട്ടറി അലിയാര്‍ മാസ്റ്റര്‍ അമ്പലപ്പാറ, ഐ പി എഫ് ജില്ലാ കണ്‍വീനര്‍ ഉൃ.മുഹമ്മദ് നാഫിഹ്, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് യാസീന്‍ ജിഫ്രി തങ്ങള്‍ കല്ലടിക്കോട്, സ്വാലിഹ് മോളൂര്‍ എന്നിവര്‍ പങ്കെടുത്തു

 

---- facebook comment plugin here -----

Latest