kanjavu case
പാലക്കാട് ട്രെയ്‌നില്‍ കടത്താന്‍ ശ്രമിച്ച 27 കിലോ കഞ്ചാവ് പിടികൂടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട് | ഒഡീഷയില്‍ നിന്ന് തൃശ്ശൂരിലേക്ക് ട്രെയ്‌നില്‍ കടത്തുകയായിരുന്ന 27 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ഷാലിമാര്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ പാലക്കാടുവെച്ച് ആര്‍ പി എഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷ സ്വദേശികളായ ഉത്തം പാത്ര, കമാലി ക്രിസാനി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ 27കിലോ 650 ഗ്രാം തൂക്കം വരുന്ന കഞ്ചാവിന് വിപണിയില്‍ 15 ലക്ഷം രൂപ വില വരുമെന്ന് ആര്‍ പി എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
---- facebook comment plugin here -----