National
കാര്‍ഗില്‍ യുദ്ധ വിജയത്തിന് 26 വര്‍ഷം
പാകിസ്ഥാന്‍ സൈന്യത്തിന് മേല്‍ ഇന്ത്യന്‍ സേന നടത്തിയ ആധികാരിക വിജയമായിരുന്നു കാര്‍ഗില്‍

ന്യൂഡല്‍ഹി | പാകിസ്ഥാന്‍ സൈന്യത്തിനെതിരെ കാര്‍ഗിലില്‍ ഇന്ത്യ സൈന്യം നേടിയ യുദ്ധ വിജയത്തിന് ഇന്നേക്ക് 26 വര്‍ഷം. പാകിസ്ഥാന്‍ സൈന്യത്തിന് മേല്‍ ഇന്ത്യന്‍ സേന നടത്തിയ ആധികാരിക വിജയമായിരുന്നു കാര്‍ഗില്‍.
കാര്‍ഗില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാനായിരുന്നു പാക് സൈനിക ഭരണാധികാരി പര്‍വേശ് മുഷറഫ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന മുന്‍ ധാരണയില്‍ പട്രോളിങ്ങ് കുറഞ്ഞ സമയം നോക്കി കാര്‍ഗില്‍ മലനിരകളില്‍ ശത്രുക്കള്‍ താവളമുറപ്പിച്ചു. 1999 മെയ് മൂന്നിന് ഒരാട്ടിടയന്‍ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യങ്ങള്‍ മാസങ്ങള്‍ നീണ്ട സൈനിക നടപടിയിലേക്ക് വഴിവെക്കുന്നതായിരുന്നു.
രണ്ടുമാസം നീണ്ട ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനുമൊടുവില്‍ ജൂലൈ 26ന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരയുടെ ഒത്ത നടുക്ക് വിജയക്കൊടി പാറിച്ചു. രാജ്യത്തിനുവേണ്ടി അന്ന് 527 സൈനികര്‍ വീരമൃത്യു വരിച്ചു.