National
മുന്‍ വൈരാഗ്യത്താല്‍ 16 കാരന്‍ 58 കാരിയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം ലൈംഗിക വൈകൃതത്തിന് ഇരയാക്കി
രണ്ട് വര്‍ഷം മുമ്പ് കുട്ടി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നുവെന്നും അതിന് പ്രതികാരം ചെയ്യാനാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു.

രേവ | മധ്യപ്രദേശിലെ രേവ ജില്ലയില്‍ 16 കാരന്‍ മുന്‍വ വൈരാഗ്യത്താല്‍ 58 കാരിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തെ ലൈംഗിക വൈകൃതത്തിനും ഇരയാക്കി. സംഭവ ശേഷം മൃതദേഹം കുഴിച്ചിട്ടു. ഫെബ്രുവരി ഒന്നിന് ജില്ലയിലെ ഹനുമാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
58 കാരിയായ സ്ത്രീയുടെ ഭര്‍ത്താവും മകനും 15 ദിവസമായി നഗരത്തിന് പുറത്ത് പോയിരുന്നു. ജനുവരി 30ന് രാത്രി പ്രതി യുവതിയുടെ വീട്ടില്‍ കയറി. വായില്‍ തുണി തിരുകിയ ശേഷം സ്ത്രീയെ അടുത്തുള്ള ഒരു കെട്ടിടത്തില്‍ എത്തിച്ച ശേഷമായിരുന്നു കൊലപാതകം. തലയിലും മറ്റ് ശരീരഭാഗങ്ങളിലും വടി കൊണ്ട് ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. പിന്നീട് മൃതദേഹത്തെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു. ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ അരിവാള്‍ ഉപയോഗിച്ച് മുറിവുണ്ടാക്കുകയും ചെയ്തു.
തുടര്‍ന്ന് സ്ത്രീയുടെ ആഭരണങ്ങളും 1000 രൂപയുമായി പ്രതി രക്ഷപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് കുട്ടി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നുവെന്നും അതിന് പ്രതികാരം ചെയ്യാനാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു. 16 വയസ്സുള്ള കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.