Connect with us

Kerala

വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശമദ്യം പിടികൂടി; വീട്ടുടമ അറസ്റ്റില്‍

കാവിന്റെ കിഴക്കേതില്‍ വീട്ടില്‍ ഗണേഷ് സുലന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മെഴുവേലിയില്‍ നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. സംഭവത്തില്‍ വീട്ടുടമയെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇന്റലിജന്‍സും സ്പെഷല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കാവിന്റെ കിഴക്കേതില്‍ വീട്ടില്‍ ഗണേഷ് സുലന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് മദ്യശേഖരം കണ്ടെടുത്തത്.

രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 30 ബോട്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് കണ്ടെടുത്തത്. ഗണേശ് സുലനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ സെബാസ്റ്റിയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മാത്യു ജോണ്‍, എ പി ബിജു, ഐ ബി പ്രിവന്റീവ് ഓഫീസര്‍മാരായ എം പ്രസാദ്, വി രതീഷ്, വി കെ രാജീവ്, കെ എല്‍ ബൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുള്‍ഫിക്കര്‍, രതീഷ്, വിമല്‍ കുമാര്‍, ഷമീന പങ്കെടുത്തു.

 

Latest