National
കൊല്‍ക്കത്തയില്‍ 14കാരി കൂട്ടബലാത്സംഗത്തിനിരയായി;മൂന്ന് പേര്‍ അറസ്റ്റില്‍
പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ സമയത്താണ് സംഭവം
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് പീഡനത്തിന് ഇരയായത്. ദം ദം പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.സഞ്ജു സാഹ, വിക്കി പാസ്വാന്‍, രാജേഷ് പാസ്വാന്‍ എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്്റ്റിലായത്
പ്രതികളിലൊരാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു ഇ-റിക്ഷയില്‍ കയറ്റി മോത്തിലാല്‍ കോളനിയിലെ ഒരു വീട്ടിലേക്ക് ബലമായി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെട്ട് രാത്രി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് ദം ദം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും, പോക്‌സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും കൂട്ടബലാത്സംഗം, ബലമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു



