cheettah india
ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍കൂടി ഇന്നെത്തും
രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇതോടെ 20 ആവും

ന്യൂഡല്‍ഹി | ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍കൂടി ഇന്നെത്തും.
രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇതോടെ 20 ആയി ഉയരും. വ്യോമസേനയുടെ സി 17 വിമാനത്തില്‍ ഗ്വാളിയര്‍ വിമാനത്താവളത്തിലാണ് ഇവയെ എത്തിക്കുക. ഗ്വാളിയറില്‍ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും.
1952ല്‍ ഛത്തീസ്ഗഢിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ വേട്ടയാടപ്പെട്ടത്. രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്റ്റ് ചീറ്റക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് നമീബയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏഴ് ആണ്‍ ചീറ്റകളും അഞ്ചു പെണ്‍ ചീറ്റകളുമാണ് ഇന്ത്യയില്‍ എത്തുക. ക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടര്‍മാരും ഇവര്‍ക്കൊപ്പം എത്തും.
ഫെബ്രുവരി 20 ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധര്‍ പന്‍കെടുക്കുന്ന ഉച്ചകൊടിയും നിശ്ചയിച്ചിട്ടുണ്ട്.