Connect with us

Kerala

നിലപാടിന് മാറ്റമില്ല; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍

പല സന്ദര്‍ഭങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്

Published

|

Last Updated

തിരുവനന്തപുരം  | വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.സുധീരന്‍ മത്സരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി സുധീരന്റ ഫേസ്ബുക്ക് പോസ്റ്റ്.

‘പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തു നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല- ഫേസ്ബുക്ക് പോസ്റ്റില്‍ സുധീരന്‍ കുറിച്ചു.