Connect with us

Kerala

കുടുംബ ജീവിതം തകര്‍ത്തു, ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ്

രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം| പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. രാഹുലിനെതിരെ രംഗത്തുവന്ന യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു.

തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ ഭാര്യയെ വശീകരിച്ചു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭര്‍ത്താവ് ചോദിക്കുന്നു. കുടുംബപ്രശ്നം പറഞ്ഞ് തീര്‍ക്കാന്‍ ഇടപ്പെട്ടുള്ള പരിചയമാണ് യുവതിയുമായിട്ടുള്ളതാണെന്നാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അതിനെ തള്ളുന്നതാണ് യുവതിയുടെ ഭര്‍ത്താവിന്റെ പരാതി.

 

 

Latest