Kerala
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണം; അണുബാധമൂലമെന്ന് സ്ഥിരീകരിച്ച് ഡിഎംഒ
രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍
ആലപ്പുഴ| ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ മരണ കാരണം അണുബാധമൂലമെന്ന് സ്ഥിരീകരിച്ച് ഡിഎംഒ. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായ നിലയില്‍ താഴ്ന്നതുമാണ് മരണ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ ഡയറക്ടര്‍ക്ക് കൈമാറി. രണ്ട് ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതേസമയം അണുബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളവും മരുന്നും പരിശോധനയ്ക്കയച്ചിട്ടുണ്ട്. ആരോഗ്യ ഡയറക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. ഡയാലിസിസിനിടെ വിറയലും ഛര്‍ദ്ദിയും അനുഭവപ്പെട്ട രണ്ട് പേര്‍ ചികിത്സയിലാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി.






