Connect with us

Ongoing News

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 കോടി ജോലികൾ ഇല്ലാതായേക്കും

ടെക്‌നോളജിയുമായി ബന്ധപ്പെട്ട ജോലികൾ അതിവേഗം വളരുന്നു

Published

|

Last Updated

ദുബൈ | 2030 നകം പുതിയ സാങ്കേതിക വിദ്യകൾ 100 കോടി തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് കണക്കാക്കുന്നുവെന്ന് സാമ്പത്തിക ഫോറത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. തൊഴിലുടമകളുമായി നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നാലിലൊന്ന് ജോലികളും മാറാൻ പോകുന്നുവെന്ന് വേൾഡ് എക്കണോമിക് ഫോറം തൊഴിൽ മേഖലയുടെ ഭാവി 2023 റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

11 ദശലക്ഷത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന ഏകദേശം 800 കമ്പനികളിൽ നിന്നുള്ള വിവര ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ള സർവേ 673 ദശലക്ഷം ജോലികളുടെ ഡാറ്റാസെറ്റ് ഉപയോഗിച്ചിരുന്നു. ഡാറ്റ എൻട്രി ക്ലർക്ക്, കാഷ്യർ, ടിക്കറ്റ് ക്ലർക്ക്, ബാങ്ക് ടെല്ലർമാർ എന്നീ ജോലികളെയാണ് ടെക്‌നോളജിയുടെ മുന്നേറ്റം ആഗോള തലത്തിൽ വലിയ തോതിൽ ബാധിക്കുന്നത്. ഡിജിറ്റൽവൽക്കരണവും യന്ത്രവൽക്കരണവും കൊണ്ട് 2027നകം കാഷ്യർ, ടിക്കറ്റ് ക്ലർക്ക്, ബുക്ക് കീപ്പിംഗ്, പേറോൾ ക്ലാർക്കുകൾ, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ജോലികൾക്കും ഡിമാൻഡ് കുറയും.

ലോകമെമ്പാടും അതിവേഗം വളരുന്ന ഏറ്റവുമധികം ഡിമാൻഡ് കൂടിയ ജോലികളിൽ ടെക്‌നോളജിയുമായി ബന്ധപ്പെട്ടതാണ് ഭൂരിഭാഗവും. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ വിദഗ്ധർക്കാണ് ഡിമാൻഡ് കൂടുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2027-ഓടെ 69 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും 83 ദശലക്ഷം തസ്തികകൾ ഇല്ലാതാകുകയും ചെയ്യും. 14 ദശലക്ഷം തൊഴിലവസരങ്ങളുടെ നഷ്ടമാണ് ഫ്യൂച്ചർ ഓഫ് ജോബ്‌സ് റിപ്പോർട്ട് പറയുന്നത്. സർവേയിൽ പങ്കെടുത്ത 75% കമ്പനികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ ഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാങ്കേതികവിദ്യ സ്വീകരിക്കുന്നതും ഡിജിറ്റൈസേഷൻ വർധിപ്പിക്കുന്നതും തൊഴിൽ വിപണിയിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

Latest