Connect with us

Kerala

യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം

പള്ളുരുത്തി സ്വദേശി ആഷിക്ക് ആണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പള്ളുരുത്തി സ്വദേശി ആഷിക്ക് ആണ് മരിച്ചത്. പെണ്‍സുഹൃത്ത് ഷഹാനയുടെ ഭര്‍ത്താവ് ഷിഹാസ് ആണ് യുവാവിന്റെ ഘാതകനെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

ഷഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ഷിഹാസിനെയും ഷഹാനയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ രാത്രിയാണ് ആഷിക്കിനെ കണ്ണങ്ങാട്ട് പാലത്തിനു സമീപം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹാന തന്നെയാണ് ആഷിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്. ആഷിക്ക് ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ കണ്ണങ്ങാട്ട് പാലത്തിന് സമീപം എത്തിയതെന്നും, എന്നാല്‍, ആഷിക്ക് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നുമാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും ഷഹാന പറഞ്ഞു.

 

 

---- facebook comment plugin here -----

Latest