Connect with us

National

നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുന:രാരംഭിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

യുഎസ്, കാനഡ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ

Published

|

Last Updated

കൊച്ചി |  ഇറാന്‍ ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് പിറകെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാന കമ്പനികള്‍. നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് വീണ്ടും തുടങ്ങിയത്.പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്വര്‍ ആക്രമണത്തെ തുടര്‍ന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിയിരുന്നു.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കറ്റ് സര്‍വീസുകള്‍ പുനഃരാരംഭിച്ചു. രാത്രി 8.25നുള്ള കോഴിക്കോട്- റിയാദ്, 11.45നുള്ള കോഴിക്കോട്- മസ്‌കറ്റ് സര്‍വീസുകള്‍ ഉണ്ടാകുമെന്നു എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.ഘട്ടം ഘട്ടമായി സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നു എയര്‍ ഇന്ത്യ വ്യക്തമാക്കി. യുഎസ്, കാനഡ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് കമ്പനി പ്രാധാന്യം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

 

---- facebook comment plugin here -----

Latest