Kerala
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിവരം സുഭാഷിനെ അറിയിച്ചെന്നും, എന്നാല്‍ ഇയാള്‍ നിഷേധിച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു

പത്തനംതിട്ട | യുവതിയെ വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില്‍ വീട്ടില്‍ സുഭാഷ് (24)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. പത്തനംതിട്ട സ്വദേശിനിയായ 21കാരി യുവതിയെ, ഇയാളുടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവദിവസമായ ഏപ്രില്‍ 10ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.
കിണറിന്റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നും വാങ്ങിയ സുഭാഷ് പിന്നീട് വിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. ഒരു തവണ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും, മേയില്‍ മാസമുറ ആവാത്തതിനാല്‍ സംശയം തോന്നി മെഡിക്കല്‍ ഷോപ്പില്‍ പോയി കിറ്റ് വാങ്ങി പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിവരം സുഭാഷിനെ അറിയിച്ചെന്നും, എന്നാല്‍ ഇയാള്‍ നിഷേധിച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ് എച്ച് ഒ കെ ആര്‍ ഷെമി മോള്‍ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകം, എ എസ് ഐ പ്രശാന്ത്, എസ് സി പി ഓ ഷൈന്‍ കുമാര്‍, സി പി ഓമാരായ സുജിത്, സുഡാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.