Connect with us

Kerala

പോക്സോ കേസില്‍ ഒളിവിലായിരുന്ന വനവാസിയായ യുവാവ് അറസ്റ്റില്‍; പിടികൂടിയത് ദിവസങ്ങളോളം വനത്തില്‍ തങ്ങി

16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട |  ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ് സജിത്ത് (29) ആണ് പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. സംഭവം വനത്തിനുള്ളില്‍ മെഡിക്കല്‍ ക്യാംപിന് പോയ സംഘം പുറത്തറിയിക്കുകയായിരുന്നു. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും, പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ഡി എന്‍ എ പ്രൊഫൈലിങ് നടത്തുന്നതിനുവേണ്ടി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റാന്നി ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു, മുഴിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ അലോഷ്യസ്, എസ് സി പി ഓമാരായ ഷിന്റോ, വിജീഷ്, എന്നിവരും സി പി ഓ സേതു എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

 

Latest