Connect with us

Kerala

എറണാകുളം പള്ളുരുത്തിയില്‍ യുവാവിന്റെ കൊലപാതകം; ദമ്പതികള്‍ അറസ്റ്റില്‍

കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കൊച്ചി | പള്ളുരുത്തിയില്‍ യുവാവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇന്നലെയാണ് ദുരൂഹ സാഹചര്യത്തില്‍ ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലലിലും കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ആഷിക്കുമായുള്ള യുവതിയുടെ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കി. കൊലക്കുപയോഗിച്ച കത്തിയും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി.

ഇന്നലെ രാത്രിയാണ് ആഷിക്കിനെ കണ്ണങ്ങാട്ട് പാലത്തിനു സമീപം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

 

---- facebook comment plugin here -----

Latest